Timely news thodupuzha

logo

പാലക്കാട് റെയ്ഡിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മീഷനിൽ പരാതി നൽകി

പാലക്കാട്: കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടൽ മുറിയിൽ പൊലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകി മഹിളാ കോൺഗ്രസ് പ്രവർത്തകർ.

കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയ്ക്കും, ഷാനി മോൾ ഉസ്മാനുമെതിരെ നടന്ന അതിക്രമത്തിൽ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. സ്ത്രീകൾ മാത്രം താമസിക്കുന്ന മുറികളിൽ മാത്രം റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്നും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ‍്യപ്പെട്ടിട്ടുണ്ട്.

മര‍്യാദയില്ലാതെയാണ് പൊലീസ് അതിക്രമിച്ച് കയറിയതെന്നും പൊലീസ് അപമാനിച്ചുവെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു.

പുറത്ത് ബഹളം കേട്ടാണ് എഴുന്നേറ്റത്. മുറിയിൽ കയറണം എന്ന ശബ്ദമാണ് കേട്ടത്. തുടർന്ന് ബെല്ല് കേട്ട് വാതിൽ തുറന്നപ്പോൾ നിറയെ പൊലീസുകാരായിരുന്നു.

രണ്ട് പേർക്ക് യൂണിഫോമുണ്ടായിരുന്നില്ല. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി നൽകിയല്ല. മുറിക്കകത്ത് ആരാണെന്ന് ചോദിച്ചു.

ഭർത്താവാണ് ഉറങ്ങുകയാണെന്നും പറഞ്ഞപ്പോൾ വിളിക്കാൻ ആവശ‍്യപ്പെട്ടു. വിളിക്കാൻ പറ്റില്ലെന്നും എന്താണ് കാര‍്യം എന്ന് തിരിച്ച് ചോദിച്ചപ്പോൾ പൊലീസ് ബഹളം വയ്ക്കുകയായിരുന്നു. അദേഹത്തെ വിളിച്ച് വാതിലിനടുത്തേക്ക് എത്തിയപ്പോഴേക്കും പൊലീസ് മുറിയിലേക്ക് ഇടിച്ച് കയറി.

മാധ‍്യമപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് ഞങ്ങളെ പുറത്താക്കി. നാല് പെട്ടികളും ഹാന്‍ഡ് ബാഗുകളും അലമാരയിലെ വസ്ത്രങ്ങളുമടക്കം പരിശോധിച്ചു. ബിന്ദു കൃഷ്ണ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *