കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് 110 വയസുള്ള സ്ത്രീ മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. നാല് പേർക്ക് കടന്നലിന്‍റെ കുത്തേറ്റു. കുഞ്ഞിപ്പെണ്ണിന്‍റെ മകൾ തങ്കമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
കോട്ടയത്ത് കടന്നൽ കുത്തേറ്റ് 110 വയസ്സുള്ള സ്ത്രീ മരിച്ചു
