
തൊടുപുഴ :കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക് തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ .മിൽമയുടെ ഇത്തവണത്തെ ജില്ല യിലെ മികച്ച വനിതാ ക്ഷീര സഹകാ രിയായി തെരെഞ്ഞെടുക്കപ്പെട്ട പാറപ്പുഴ തകരപിള്ളിൽ ലൈസ സോജൻ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു .നെയ്യശ്ശേരി മുണ്ടക്കൽ മാത്യു -ഏലിക്കുട്ടി ദമ്പതികളുടെ മകളായ ലൈസ ഏഴാം ക്ലാസ് വരെ നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിലാണ് പഠിച്ചത് .സ്കൂൾ തലത്തിൽ വോളിബോളിൽ മികച്ച പ്രകടനം കാഴ്ച വച്ച ലൈസയ്ക്കു സ്പോർട്സ് സ്കൂളിൽ പ്രെവേശനം ലഭിച്ചു .എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം കോട്ടയംമെഡിക്കൽ കോളേജ് ഹൈസ്കൂളിലായിരുന്നു .9 ,10 പഠനം കണ്ണൂർ ഗവ .ഹൈസ്കൂളിലായിരുന്നു . വിവാഹിതയായതോടെ വോളിബോളിൽ നിന്നും പിന്മാറി .കർഷകനായ സോജന്റെ ജീവിത സഖിയായതോടെ കാർഷിക മേഖലയിലേയ്ക്ക് കായിക മേഖല വഴിമാറി .അവിടെയും നേട്ടം കൊയ്തു ലൈസ എന്ന വീട്ടമ്മ .




18 പശു ക്കളാണ് ലൈസയുടെ തൊഴുത്തിൽ വളരുന്നത് എല്ലാം മികച്ച ഇനത്തിൽ പ്പെട്ടവ . ദിവസവും 250ലിറ്റർ പാൽ തെന്നത്തൂരിലെ മിൽമ യുടെ സൊസൈറ്റി യിൽ അളക്കും.ഇരുപത്തി യാറു വയസ്സിൽ തുടങ്ങിയതാണ് കാലിവളർത്തൽ. ഇപ്പോൾ മുപ്പത് വർഷമായി ലൈസയും കുടുംബവും കാലി വളർത്തൽ തൊഴിലും ഉപജീവന മാർഗ്ഗവും അയി സ്വീകരിച്ചിട്ട്.കൂടാതെ മൂന്ന് ഏക്കർ പുരയിടത്തിൽ കുറച്ചു ഭാഗം റബ്ബർ കൃഷിയുണ്ട് ബാക്കിയിടങ്ങളിൽ പുൽകൃഷിയും കൂടാതെ മറ്റു വിളകളും ധാരാളമായി കൃഷി ചെയ്യുന്നു . ഇവയ്‌ക്കൊ ക്കെ വളവും അന്വേഷിച്ച് എങ്ങും പോകേണ്ട. കൂടാതെ ബയോ ഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട് ഭർത്താവ് സോജനും മക്കളായ ജോർജ്, ഫ്രഡി, അതുൽ എന്നിവരും ലൈസക്കൊപ്പം കാലി വളർത്തലിൽ എല്ലാ സഹായവും ആയുണ്ട്.

സ്വന്തമായി പറമ്പിൽ കൃഷി ചെയ്തിരിക്കുന്ന പുല്ലാണ് പ്രധാനമായും പശുക്കൾക്ക് നൽകുന്നത്. ഒപ്പം കാലിത്തീറ്റയും നൽകും. ജഴ്സി, എച്ച്എഫ് എന്നീ ഇനങ്ങളിൽ പെട്ട പശുക്കളെയാണ്. ഇവർ വളർത്തുന്നത്. ഒരു പശുവിൽ നിന്ന് കുറഞ്ഞത് 25 ലീറ്റർ പാൽ ലഭിക്കുന്നുണ്ട്. 12 മണിക്കൂർ ഇടവിട്ടാണ് കറവ നടത്തുന്നത്. പുലർച്ചെ 3 നും ഉച്ച കഴിഞ്ഞ് 3നും അതിനാൽ പുലർച്ചെ കിട്ടുന്ന അത്രയും പാൽ ഉച്ച കഴി ഞ്ഞും കിട്ടും .ശരിയായി പരിപാലിച്ചാൽ പശുവളർത്തൽ ലാഭകരമാണെന്നാണ് ഇവർ പറയുന്നത്.