കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാൻഡിൽ ബസ് കാത്തിരുന്ന യുവാവിൻറെ ദേഹത്തേക്ക് സ്വകാര്യ ബസ് പാഞ്ഞു കയറി. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം.
ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നക്കുമെന്നാണ് വിവരം. യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിൻറെ ദേഹത്തേക്കാണ് ബസ് പാഞ്ഞ് കയറിയത്.
മൂന്നാർ – കട്ടപ്പന റൂട്ടിലോടുന്ന ദിയമോളെന്ന ബസാണ് അപകടമുണ്ടാക്കിയത്യ പിന്നോട്ടെടുക്കേണ്ട ബസിൻറെ ഗിയർ മാറി വീണ് മുന്നോട്ട് പോയതാണ് അപകടത്തിന് കാരണം.