Timely news thodupuzha

logo

സർവ്വമത സമ്മേളനത്തിൽ മാർപാപ്പയ്ക്ക് റോസ പുഷ്പം നൽകി ഒരു തൊടുപുഴക്കാരൻ

വത്തിക്കാൻസിറ്റി: വത്തിക്കാനിൽ നടന്ന സർവ്വമത സമ്മേളനത്തിൽ മാർപാപ്പയ്ക്ക് റോസ പുഷ്പം നൽകുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് തൊടുപുഴ വഴിത്തല സ്വദേശിയായ അഡ്വ. ശ്യാം പി പ്രഭു. ദുബായിൽ കൺസൽട്ടൻസി കമ്പനി നടത്തുന്ന അഡ്വ. ശ്യാം തൊടുപുഴ ​ഗോൾഡൺ ജേസീസിൻ്റെ ചാർട്ടർ പ്രസിഡന്റാണ്. ശിവ​ഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടന്ന സർവ്വമത സമ്മേളനത്തിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ​ഗോൾഡൻ റോസ് നൽകുവാൻ ശ്യാം പി പ്രഭുവിന് അവസരം ലഭിച്ചത്. വർക്കല ശിവ​ഗിരിയിൽ പുതുതായി നിർമ്മിക്കുന്ന സർവ്വ മത ആരാധന കേന്ദ്രത്തിൻരെ രൂപരേഖ സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങളും ധ്യാന കേന്ദ്രവും ഉൾപ്പെടുന്നതാണ് സർവ്വമത ആരാധനാ കേന്ദ്രം. വത്തിക്കാൻ സർവ്വമത സമ്മേളനത്തിൻ്റെ സ്മാരകമെന്നോണമാണ് ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതെന്ന് ശിവ​ഗിരിമഠം പ്രസിഡൻ്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ശിവ​ഗിരി മഠമാണ് ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശ്രീനാരായണ ​ഗുരു ലോകത്തിന് നൽകിയ സന്ദേശത്തെ മാർപാപ്പ പ്രകീർത്തിച്ചു.

ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച് എന്ന വിഷയത്തിൽ നടന്ന സെമിനാർ കർദിനാൾ ലെസാറോ യു ഹ്യൂയും​ഗ് സിക് ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *