തൊടുപുഴ: ഇടുക്കി സബ് ജില്ലാ, ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ വിധി കർത്താകൾ അഴിമതി നടത്തിയെന്ന് ആരോപിച്ച് ഡാൻസ് റ്റീച്ചേഴ്സ് അസോസ്സിയേഷൻ നേതൃത്വത്തിൽ തൊടുപുഴയിലുള്ള ഡി.ഡി.ഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അസോസ്സിയേഷന് സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ ആർ.എൽ.വി ഓംകാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ സുരേഷ്, സംസ്ഥാന രക്ഷാധികാരി സുന്ദരേശൻ തലനാട്, സംസ്ഥാന എക്സിക്ക്യൂട്ടീവ് അംഗം കെ.എസ് സുരേഷ്, ജില്ലാ പ്രസിഡൻര് രാജമ്മ രാജു , കോട്ടയം ജില്ലാ സെക്രട്ടറി ജോബിൻ ജോണി, ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അമീന സണ്ണി, സംസ്ഥാന എക്സിക്ക്യൂട്ടീവ് അംഗെ യമുന റാണി തുടങ്ങിയവർ പ്രസംഗിച്ചു. അഴിമതി നടത്തിയ ഓഫീസർമാർക്കും നൃത്ത അധ്യാപർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.