തൃശൂർ: പാലപ്പള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. പാലപ്പിള്ളി എലിക്കോട് ആദിവാസി നഗറിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നാലു മണിക്കൂറോളം ആനക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.