ഇടുക്കി: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ ഡിസംബര്‍ 24 വരെ നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എന്‍ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. 19 ന് തൊടുപുഴ താലൂക്ക് തല അദാലത്ത്മര്‍ച്ചന്റ് ട്രസ്റ്റ് ഹാൾ ,20 ന് ദേവികുളം താലൂക്ക് തല അദാലത്ത് അടിമാലി സർക്കാർ ഹൈസ്‌കൂൾ , 21 ന് പീരുമേട് താലൂക്ക് തല അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയം , 23 ന് ഉടുമ്പഞ്ചോല താലൂക്ക് അദാലത്ത് നെടുങ്കണ്ടം സെൻ്റ്. സെബാസ്റ്റ്യന്‍സ് പാരിഷ് ഹാള്‍ , 24 ന് ഇടുക്കിയില്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളിലുമാണ് നടക്കുക.
പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നല്‍കാം. karuthal.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തിരവും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോര്‍ട്ടല്‍ വഴി അയച്ച് നല്‍കും. പരാതികള്‍ പരിശോധിച്ച് വകുപ്പുകള്‍ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.