ഇടുക്കി: അടിക്ക് തിരിച്ചടി പരാമർശം ആവർത്തിച്ച് എം.എം. മണി എംഎൽഎ. നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് എം.എം. മണി വീണ്ടും പരാമർശം നടത്തിയത്. ഗാന്ധിജി തിരിച്ചു തല്ലാത്തതിനാലാണ് അദ്ദേഹത്തെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നത്.
തല്ല് കൊണ്ട് വീട്ടിൽ പോവണമെന്നല്ല, മറിച്ച് അടിച്ചാൽ തിരിച്ചടിക്കണമെന്നതാണ് നമ്മുടെ നിലപാട്. അടിച്ചാൽ കേസ് വരും, അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം.
ഇതൊക്കെ ചെയ്തിട്ടു തന്നെയാണ് ഞാനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർന്നതെന്നും അദ്ദേഹം പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങൾ ഇതൊക്കെ കൊടുത്ത് ഇനി എന്നെ കുഴപ്പത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.