Timely news thodupuzha

എം.ടി ഇനി ഓര്‍മകളിലൂടെ

കോഴിക്കോട്: മരണം പിറവി പോലെത്തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ് – ഏഴു പതിറ്റാണ്ടുകളോളം നമ്മെ തൂലികയിലൂടെ വഴിനടത്തിയ എംടിക്ക് സാഹിത്യലോകം ഇന്ന് വിട നൽകും. വൈകിട്ട് നാലുമണിയോടെ കോഴിക്കോട് സിതാരയില്‍ നിന്നും എംടി പടിയിറങ്ങും. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എംടിയുടെ അന്ത്യം. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം എത്തിച്ചു.

സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി ഒഴുകുകയായിരുന്നു. തന്റെ ഭൗതിക ശരീരംപൊതുദര്‍ശനത്തിന് വെച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടിക്കരുതെന്നും റോഡുകളില്‍ വാഹനഗതാഗതം തടസപ്പെടരുത് എന്നും കര്‍ശനമായി പറഞ്ഞ എംടിയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയവർക്കായി ആ വാതിലുകൾ തുറന്നു കിടന്നു…. മാവൂര്‍റോഡിലെ പൊതുശ്മശാനം ‘സ്മൃതിപഥം’ എന്ന പേരിട്ട് പുതുക്കിപ്പണിത് ആദ്യത്തെ വിലാപയാത്ര എംടിയുടെ ഭൗതികശരീരമാവണം എന്നത് കാലത്തിന്റെ നിയോഗമാവാം..

Leave a Comment

Your email address will not be published. Required fields are marked *