Timely news thodupuzha

logo

റ്റി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്താണ് മഹാപരാധമെന്ന് പി ജയരാജൻ

കൊച്ചി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിനെ അനുകൂലിച്ച് സി.പി.എം നേതാവ് പി ജയരാജൻ. കഴിഞ്ഞ ആറ് വർഷമായി സുനിക്ക് പരോൾ അനുവദിച്ചിരുന്നില്ല.

സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിന് കാരണം. ആ തീരുമാനം ശരിയായിരുന്നു. സുനിയുടെ അമ്മ നൽകിയ പരാതിയിൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് സുനിക്ക് പരോൾ നൽകിയതെന്നും ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയിൽ കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ നൽകിയിട്ടുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

കോവിഡ് കാലത്ത് ജീവപര‍്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോൾ അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് പോലും സുനിക്ക് പരോൾ നൽകിയിരുന്നില്ല. ആറ് വർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് ജയരാജൻ ചോദിച്ചു.

ശനിയാഴ്ചയാണ് പരോൾ ലഭിച്ച് തവന്നൂർ ജയിലിൽ നിന്ന് സുനി പുറത്തിറങ്ങിയത്. നേരത്തെ വിയ്യൂർ ജയിലിലെ പൊലീസ് ഉദ‍്യോഗസ്ഥരെ സുനി ആക്രമിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും സുനിക്ക് പരോൾ ലഭിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *