Timely news thodupuzha

logo

കട്ടപ്പനയിൽ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന് മാനസിക പ്രശ്നമെന്ന് എം.എം മണി എം.എൽ.എ

കട്ടപ്പന: റൂറൽ ഡെവലപ്മെൻറ് കോഓപ്പറേറ്റിവ് സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി സി.പി.എം നേതാവ് എം.എം മണി എം.എൽ.എ.

സാമ്പത്തിക ഭദ്രതയുള്ള സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് മണിയുടെ കണ്ടെത്തൽ. എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ എൽ.ഡി.എഫിൻ്റെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പരാമർശം.

സാബുവിനു വല്ല മാനസിക പ്രശ്നമുണ്ടായിരുന്നോ എന്നും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിക്കണമെന്നും മണി പറഞ്ഞു. വഴിയേ പോയ വയ്യാവേലി സി.പി.എമ്മിന് മേൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ടെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *