ന‍്യൂഡൽഹി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ മൂൻകൂർ ജാമ‍്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നടൻറെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെ ഇയാൾക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. നാലുവയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കസബ പൊലീസാണ് നടനെതിരേ പോക്സോ കേസ് ചുമത്തി കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.
കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻറെ മുൻകൂർ ജാമ‍്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയത്.