Timely news thodupuzha

logo

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഇടുക്കി ജില്ല: മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

ഇടുക്കി: രാജ്യത്തിന്റെ 76ആമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയാകുന്നു. ഞായറാഴ്ച (ജനുവരി 26 ) രാവിലെ ഒമ്പതിന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകും. ബാൻഡ് സംഘം ഉൾപ്പടെ ഇരുപത് പ്ളാറ്റൂണുകൾ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും.

പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നീ വിഭാഗങ്ങൾക്ക് പുറമെ കട്ടപ്പന സർക്കാർ കോളേജ്, കുളമാവ് നവോദയ വിദ്യാലയം, എം ആർ എസ് പൈനാവ്, സെന്റ് ജോർജ് ഹൈസ്‌കൂൾ വാഴത്തോപ്പ്, ജി എച്ച് എസ് എസ് പഴയരിക്കണ്ടം, എസ് എൻ എച്ച് എസ് എസ് കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിദ്യാർഥികളും പരേഡിൽ പങ്കെടുക്കും.

പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകൾ, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവർക്കാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങൾ മൈതാനത്ത് ഒരുക്കുന്നതിനുള്ള ചുമതല. പരേഡ് പരിശീലനവും റിഹേഴ്സലും ഐ ഡി എ മൈതാനത്ത് ആരംഭിച്ചുകഴിഞ്ഞു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങൾക്ക് പരേഡ് കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *