Timely news thodupuzha

logo

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ കോടതി വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൻറെ നിയമസാധുത തേടി ഹൈക്കോടതി. ഇക്കാര്യത്തിൽ മറുപടി അറിയിക്കാൻ സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

ജുഡീഷ്യൽ കമ്മീഷൻറെ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് കോടതി നിർ‌ദേശം. 104 ഏക്ക‍ർ ഭൂമി വഖഫ് ആണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയതാണെന്നും ജുഡീഷ്യൽ കമ്മീഷനെ വച്ച് ഇതിൻറെ സാധുത സർക്കാരിന് എങ്ങനെ പരിശോധിക്കാനാവുമെന്നും കോടതി ചോദിച്ചു.

ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കുന്നില്ലെന്ന് സർക്കാ‍ർ മറുപടി നൽകി. മനസിരുത്തിയാണോ സർക്കാർ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷൻറെ പരിശോധനാ വിഷയങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *