തിരുവനന്തപുരം: സംസ്ഥാനത്ത് ദിനം പ്രതി ചൂടുകൂടുന്ന സാഹചര്യത്തിൽ ആശ്വാസ വാർത്തയുമായി കലാവസ്ഥ വകുപ്പ്. വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ സജീവമാവുമെന്നാണ് കലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വ്യാഴാഴ്ച 2 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വ്യാഴാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
