ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ 21കാരിയായ നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസരി കുഞ്ച് കോളനിയിലെ വാടക മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ജ്യോതി സിങ്ങിനെ കണ്ടെത്തിയത്. ബി.എസ്.സി നഴ്സിങ്ങ് വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച വിവരം തിങ്കളാഴ്ച രാവിലെയാണ് പൊലീസിന് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാർ രൺവിജയ് സിംഗ് അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഫോറൻസിക് വിദഗ്ധരോടൊപ്പം പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബബ്നി ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.