Timely news thodupuzha

logo

2047ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 2047ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ വികസിത രാജ്യത്തിൻറെ ഗുണഭോക്താക്കളാവും, ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻറെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു.

രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടർന്നു അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളർച്ചയെ വേഗത്തിൽ നയിക്കുന്നത് ആയിരിക്കും ഈ ബജറ്റ്. യുവാക്കളുടെ ലക്ഷ്യം പൂർത്തീകരിക്കുക എന്നതും സർക്കാരിൻറെ ദൗത്യമെന്നും പ്രധാനമന്ത്രി. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്.രാജ്യത്തെ ജനങ്ങൾ മൂന്നാമതും അവസരം തന്നു.

അതിൽ ആദ്യത്തെ സമ്പൂർണ ബജറ്റാണിത്. പുതിയ ഊർജവും പുതിയ വിശ്വാസവും നൽകുന്ന ബജറ്റായിരിക്കും. നിർണായക ബില്ലുകളും ഈ സമ്മേളനത്തിലുണ്ട്.

സ്ത്രീ ശാക്തീകരണത്തിനും സർക്കാർ പ്രാധാന്യം നൽകും. സ്ത്രീ ശാക്തീകരണത്തിന് സർക്കാർ എക്കാലവും ഊന്നൽ നൽകുന്നതാണെന്നും മോദി പറഞ്ഞു. സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *