ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടമല പുതിയ മഠത്തിൽ കുട്ടപ്പനാണ്(60) പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഘത്തിലുള്ള മറ്റുള്ളവരെ പിടികൂടുന്നതിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. നഗരംപാറ ഫോറസ്റ്റ് വിഭാഗവും വൈരമണി ഫോറസ്റ്റ് വിഭാഗവും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
ഇടുക്കിയിൽ മ്ലാവിനെ വേട്ടയാടിയയാൾ പിടിയിൽ
