ഇടുക്കി: അനധികൃത വയറിംഗ് കണ്ടെത്തുന്നതിനും ഇത് തടയുന്നതിനുമുള്ള നടപടികൾ കർശനമാക്കാൻ അനധികൃത വയറിംഗ് തടയുന്നതിനുള്ള ജില്ലാതല യോഗം തീരുമാനിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് പി എബ്രഹാം അധ്യക്ഷത വഹിച്ചു.
ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും കൺവീനറുമായ വി.എൻ സജിത് കുമാർ, സമിതി അംഗങ്ങളായ ഹരിഹരൻ ബി, മുഹമ്മദ് ദിലീഫ്, എം.ഡി ജോയ്, സക്കീർ ഹുസൈൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.