Timely news thodupuzha

logo

ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്; വി.മരുളീധരന്‍

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിത്.

വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിപ്പിൽ നിന്നും; “കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ” എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തൻ്റെ വിശ്വസ്തന്‍റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്. അല്ലെങ്കിൽ തൻ്റെ സർക്കാരിന് കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പര വിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ. എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത് ? ആ ഫയലുകൾ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത്? ഉത്തരങ്ങൾ വരട്ടെ, വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ. സത്യമേവ ജയതേ!

Leave a Comment

Your email address will not be published. Required fields are marked *