Timely news thodupuzha

logo

സഹകരണവകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം; കെ മുരളീധരൻ

തിരുവനന്തപുരം: സഹകരണ വകുപ്പിലെ ജീവനക്കാർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തയ്യാറാകണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ അതിപ്രസരമുള്ള സഹകരണ മേഖലയിൽ നിഷ്പക്ഷമായും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയും ഓഡിറ്റ് പരിശോധന ഉറപ്പുവരുത്തേണ്ടത് സഹകരണ പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷികമാണെന്നും, ആയതിന് സഹകരണ വകുപ്പ് ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണ വകുപ്പിൽ നടത്തിയ ഓൺലൈൻ സ്ഥലമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, രാഷ്ട്രീയ പ്രേരിത ഓഫ്‌ലൈൻ സ്ഥലംമാറ്റം അവസാനിപ്പിക്കുക, ടീം ആഡിറ്റ് സംബന്ധിച്ചുള്ള ആഡിറ്റ് സ്കീം അടിയന്തിരമായി നടപ്പിലാക്കുക, 1981 ലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുക, അശാസ്ത്രീയമായ രീതിയിൽ സെയിൽ ആഫിസർമാർക്ക് ടാർജറ്റ് നിശ്ചയിച്ച് നൽകിയിട്ടുള്ള നടപടി പുന:പരിശോധിക്കുക, ആഡിറ്റർമാരുടെ നഷ്ടപ്പെട്ട തസ്തികകൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.ശ്രീ കെ.എസ്. ശബരിദാഥ് എക്സ് എം.എൽ.എ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് സി.പി. പ്രിയേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ നേതാക്കളായ യു.എം. ഷാജി, കെ കൃഷ്ണകുമാർ, നിസാമുദ്ധീൻ, ഷൈബി, ജിലേഷ് സി, ഷൈലജ റ്റി.എം., എസ് ഷാജി, സുശീല എൻ, ബിജു ഡി,റോജോ എം ജോസഫ്, വിനോദ്കുമാർ എസ്, ബി അനിൽകുമാർ, വിനോദ്കുമാർ ആർ, സുവർണ്ണിനി പി.എം. എം രാജേഷ്കുമാർ, സി സുനിൽകുമാർ, എന്നിവർ പ്രസംഗിയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *