
ഇടുക്കി: ദീർഘകാലത്തെ സേവനത്തിന് ശേഷം സർക്കാർ സർവ്വീസിൽ നിന്നും പിരിഞ്ഞ വെറ്ററിനറി ഡോക്ടർമാരുടെ കുടുംബ സംഗമം മൂന്നാറിലെ ലേമോണ്ട് റിസോർട്ടിൽ നടന്നു. മൂന്നാറിൻ്റെ മടിത്തട്ടിൽ മൂന്നു ദിവസം അവർ പാടിയും 40 വർഷം മുമ്പുള്ള വെറ്ററിനറി കോളജ് വിദ്യാർത്ഥി കാലത്തെ ഓർമ്മകൾ അവ വിറക്കിയപ്പോൾ അറുപത് കഴിഞ്ഞവർ ചെറുപ്പത്തിൻ്റെ ചുറുചുറുപ്പിൽ ആർപ്പിട്ടു. പ്രശസ്ത ആന ചികത്സകരും തിരുവതാംകൂറിൻ്റെ ഇപ്പോഴത്തെ വെറ്ററിനറി ഡോക്ടറുമായ ഡോ. ബി അരവിന്ദ്, വനംവകുപ്പിൻ്റെ മുൻ ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. ഈശ്വരൻ, മൃഗസംരക്ഷണ വകുപ്പിൻ്റെ മുൻ ഡയറക്ടറും കൺസൾട്ടൻ്റുമായ ഡോ. എൻ.എൻ ശശി, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. പ്രദീപ് കുമാർ എന്നിവർ കാനന യാത്രക്ക് നേതൃത്വം നൽകി.
കലാപരിപാടികൾക്ക് ഡോ. നസീർ നേതൃത്വം നൽകി. ദൂരദർശൻ നാട്ടിൽ പുറം പരിപാടി അവതാരകയായ ഡോ. റാണി എസ്.എസ് സ്റ്റേജിൽ നൃത്ത പരിപാടികൾക്ക് നേതൃത്വം നൽകി. ഇടുക്കി ജില്ലയിലെ മുൻ മൃഗസംരക്ഷണ മേധാവിയായ ഡോ. വീണാ മേരി എബ്രാഹം, വെറ്ററിനറി വിദഗ്ദനും മൂലമറ്റം അക്വാട്ടിക്ക് കോപ്ലക്സ് മാനേജിംഗ് ഡയറക്ടറുമായ ഡോ. രാധ കൃഷ്ണൻ അദ്ദേഹത്തിൻ്റെ ഭാര്യയും
മുൻ ഹോമിയോപ്പതി വിഭാഗം ഡയറക്ടറുമായ ഡോ വിജയാംബിക എന്നിവർ അടങ്ങിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുംടുബ സംഗമം
കാനന സ്മൃതി 2025 ലൂടെ മൂന്നാറിലെ ഓർമ്മകളുമായി അവർ മലയറങ്ങി. അടുത്ത വർഷം വിപുലമായി കുംടുംബ സംഗമത്തിനായി അനന്ദപുരിയിൽ തിരഞ്ഞെടുത്തായിരുന്നു മലയിങ്ങിയത്.