ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കരുവാറ്റ ദാമോദരൻ നായരുടെ മൊബൈൽ ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയിൽ ഇരുന്ന് പൊട്ടിത്തെറിച്ചത്. ഒരു വർഷത്തെ പഴക്കം മാത്രമുള്ള മൊബൈൽ പൂർണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് ഉപയോഗിക്കുന്നതിനിടയിൽ
