Timely news thodupuzha

logo

ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്, എട്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 88 കേസുകൾ

ഇടുക്കി: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ അറസ്റ്റ് ചെയ്തു.3 പേർക്ക് തടവ് ശിക്ഷ ലഭിച്ചു..ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിൽ നിന്നും 2.03 കി.ഗ്രാം കഞ്ചാവ്, 0.97 gm മെ,ത്താഫെറ്റമയിൻ , 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി.

ലഹരിക്കെതിരെയുള്ള ജില്ലാ പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തി പരിശോധനകൾ വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു
ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക.

Leave a Comment

Your email address will not be published. Required fields are marked *