Timely news thodupuzha

logo

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണ ശ്രമം

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാൻ വാദികൾ ലണ്ടനിൽ ആക്രമണത്തിനായി എത്തി. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു.‌ ലണ്ടൻ പൊലീസ് നോക്കി നിൽക്കവെയാണ് ജയശങ്കറിനു നേരെ ആക്രമണ ശ്രമമുണ്ടായത്.

യശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ ക‍യറാൻ എത്തിയപ്പോൾ ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞടുക്കുകയായിരുന്നു.

ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചതെന്ന് പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചു. കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *