തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആശുപത്രിയിൽ. ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് അഫാൻ കുഴഞ്ഞു വീഴുകയായിരുന്നു.
ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയിൽനിന്നാണ് അഫാൻ വീണതെന്നു പൊലീസ് പറഞ്ഞു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം. തെളിവെടുപ്പിന് പുറപ്പെടും മുൻപ് ശുചിമുറിയിൽ പോവണമെന്ന് അഫാൻ ആവശ്യപ്പെടുകയായിരുന്നു. വിലക്ക് അഴിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കല്ലറയിലെ തറട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.