കണ്ണൂർ: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂരിലെ തളിപ്പറമ്പിലാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ്(23) അറസ്റ്റിലായത്. പോക്സോ കേസ് പ്രകാരമാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധ‍്യാപകർ രക്ഷിതാകളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയായ സ്നേഹ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് വിവരം. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിപിഎം നേതാവ് കോമത്ത് മുരളിയെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.
കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ
