നിശബ്ദപ്രചരണ വേളയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും വോട്ട് തേടരുതെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞദിവസം നടന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ, നിശബ്ദപ്രചരണത്തിൻറെ സമയപരിധിയിൽ വോട്ട് അഭ്യർഥിച്ച്. ട്വീറ്റ് ചെയ്ത ത്രിപുരയിലെ കോൺഗ്രസ്, ബിജെപി, സിപിഎം പാർട്ടികൾക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. ത്രിപുരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിലും ഇത്തരത്തിലുള്ള വോട്ട് അഭ്യർഥനകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നു കമ്മീഷൻ നിരീക്ഷിച്ചു.