കണ്ണൂർ: പയ്യാവൂരിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. ഇരട്ടിയിൽ നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീട് പൂർണമായും കത്തിനശിച്ചു. മരണകാരണം വ്യക്തമല്ല.