തൊടുപുഴ: ജനകീയ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി സമാധാനപരമായ സമര പരിപാടിയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം രൂപത മെത്രാനായിരുന്ന മാർ ജോർജ്ജ് പുന്നക്കോട്ടിലിനും കോതമംഗലം എം.എൽ.എയ്ക്കും എതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷാ നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ്(എം) തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.

നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ വന്യ മൃഗങ്ങളേക്കാൾ അപകടകാരികളാണെന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. രാജഭരണ കാലത്ത് വനത്തിലൂടെ നിർമ്മിച്ചിരുന്ന റോഡിൽ ഗതാഗതം തടയുന്നതിന് ആർക്കും അവകാശമില്ലെന്ന് അഹങ്കാരികളായ വനം വകുപ്പ് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
റജി കുന്നംകോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫസർ കെ.ഐ ആൻ്റണി, അഗസ്റ്റ്യൻ വട്ടക്കുന്നേൽ, ജോസ് കവിയിൽ, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കുന്നുംപുറം, ജോസ് പാറപ്പുറം, ജോസ് മാറാട്ടിൽ, മനോജ് മാമല, ശ്രീജിത്ത് പൂച്ചപ്ര, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി, തോമസ് മൈലാടൂർ, സണ്ണി കടുത്തലകുന്നേൽ, ലിപ്സൺ കൊന്നയ്ക്കൽ, ജിജിമോൻ ഉടുമ്പന്നൂർ, തോമസ് വെളിയത്തുമ്യാലിൽ, ജോസ് മഠത്തിനാൽ, ജോൺസൺ നന്ദളം തുടങ്ങിയവർ സംസാരിച്ചു.