Timely news thodupuzha

logo

മുംബൈ – നവി മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ പാതയുടെ നിർമാണ നടപടികൾ വേഗത്തിലാകുന്നു

മുംബൈ: മുംബൈ വിമാനത്താവളത്തെയും നിർദിഷ്ട നവി മുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ചുള്ള മെട്രോ പാതയുടെ നിർമാണ നടപടികൾ വേഗത്തിലാകുന്നു. മുംബൈ വിമാനത്താവളത്തിൻറെ ടെർമിനൽ രണ്ടിൽ നിന്ന് നവി മുംബൈ വിമാനത്താവളത്തിലേക്ക് 35 കിലോമീറ്റർ ദൂരത്തിലാണ് ഗോൾഡൻ ലൈൻ എന്ന പേരിലുള്ള മെട്രോ 8 നിർമിക്കുന്നത്. രണ്ട് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോയെന്ന നിലയിൽ നിർണയാകപാതയാണിത്. ഭൂഗർഭ പാതയായും എലിവേറ്റഡ് പാതയായും നിർമിക്കുന്ന പദ്ധതിക്ക് 20000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി 2030ടെ ഇത് പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യം.മെട്രോ 2 ബി, മെട്രോ 3 ,മെട്രോ 4 എന്നിവയുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഡിപിആർ ആസൂത്രണം ചെയ്തിരിക്കുന്നത്.തലോജയിലെ പെൻധറിൽ നിന്ന് ബേലാപുർ വരെയുള്ള നവിമുംബൈ മെട്രോ, ബേലാപുരിൽ മുംബൈ നവി മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള നിർദിഷ്ട പാതയുമായി ഭാവിയിൽ ബന്ധിപ്പിക്കാനും നീക്കമുണ്ട്. മെട്രോ നഗരമെന്ന പേര് യാഥാർഥ്യമാക്കുന്ന വിധത്തിലാണ് മുംബൈയിൽ വിവിധ മെട്രോ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായും നിർമാണം പൂർത്തിയാകുന്നതോടെ നവി മുംബൈ വിമാനത്താവളം മാറും.

Leave a Comment

Your email address will not be published. Required fields are marked *