വിജയനഗരം: ആന്ധ്രപ്രദേശിൽ അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർത്ഥിനി. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലെ രഘു എൻജിനിയറിങ്ങ് കോളെജിലാണ് സംഭവം. അധ്യാപിക വിദ്യാർഥിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെ വിദ്യാർഥിനി പ്രകോപിതയാവുകയായിരുന്നു.
സംഭവത്തിൻറെ വീഡിയോ വൈറലായിട്ടുണ്ട്. വിദ്യാർഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. തുടർന്ന് രോഷാകുലയായ വിദ്യാർഥിനി ചെരിപ്പുകൾ ഊരിമാറ്റി “എൻറെ ഫോൺ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?” എന്ന് അധ്യാപികയോട് ചോദിക്കുകയാണ്.
തുടർന്ന് ഫോൺ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം അടിയിൽ അവസാനിക്കുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ അധ്യാപികയെയും വിദ്യാർത്ഥിനിയെയും പിടിച്ചുമാറ്റുകയായിരുന്നു.