ശ്രീനഗർ: പഹൽഗാം ഭീകരരുടെ രേഖാ ചിത്രങ്ങൾ പുറത്തു വിട്ട് ഏജൻസി. ആക്രമണം നടത്തിയവരിൽ 3 ഭീകരരുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയിരിക്കുന്നത്. അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക് ചാര സംഘടനയെന്ന് രഹസ്യാന്വേഷണ ഏജൻസി. ലഷ്കറും ഐഎസ്ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.ല ഷ്കർ ഡെപ്യൂട്ടി കമാൻഡർ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ല ഖാലിദാണ് ഭീകരാക്രമണത്തിൻറെ സൂത്രധാരനെന്നാണ് റിപ്പോർട്ടുകൾ.
പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു
