ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് പാക്കിസ്ഥാനിലേക്ക് രക്ഷപെടാൻ സാധിച്ചിട്ടില്ലെന്ന് സൂചന. അതിർത്തി കടന്നെത്തി ആക്രമണം നടത്തിയ ശേഷം തിരിച്ച് പോകാനുള്ള ഇവരുടെ പദ്ധതി ഇന്ത്യൻ സൈന്യത്തിൻറെ അടിയന്തര ഇടപെടൽ കാരണം മുടങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. പഹൽഗാമിനടുത്തുള്ള കുന്നുകളിലെ കാട്ടിൽ ഇവർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. പാക് ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേരുടെ രേഖാചിത്രം ഇന്ത്യ ഇതുവരെ പുറത്തുവിട്ട് കഴിഞ്ഞു.
പഹൽഗാം ആക്രമണം; ഭീകരർക്ക് രക്ഷപെടാനായിട്ടില്ലെന്ന് സൂചന
