കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് വ്യാഴാഴ്ച ഒറ്റയിടിക്ക് 1640 രൂപ കുറഞ്ഞതിനു പിന്നാലെ വെള്ളിയാഴ്ച 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണം 70,040 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8,755 രൂപയാണ് വില. പത്തു ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണ വില കുറഞ്ഞു
