ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയ്ക്കും കാറ്റിനുമിടെ മേൽക്കൂരയ്ക്ക് മുകളിലേക്ക് മരം വീണതിനെ തുടർന്ന് ഡൽഹിയിൽ നാല് പേർ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ജ്യോതികയും(26) മൂന്ന് മക്കളുമാണ് മരിച്ചത്. അഗ്നിശമനസേനയെത്തി നാല് പേരെയും ജാഫർപൂർ കലാനിലെ ആർടിആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടർന്ന് 120 വിമാനങ്ങളാണ് വൈകിയത്. 40 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വിമാനത്തവളത്തിലേക്ക് പോവും മുന്നെ വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് വിമാനകമ്പനികൽ യാത്രക്കാരോട് അഭ്യർഥിച്ചു.
ഡൽഹിയിൽ കനത്ത മഴയിൽ അപകടങ്ങൾ സംഭവിച്ചു; വീടിന് മുകളിലേക്ക് മരം വീണ് യുവതിയും മൂന്നു മക്കളും മരിച്ചു
