കരിമണ്ണൂർ: കോൺഗ്രസ് കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഭീകരവിരുദ്ധ പ്രതിജ്ഞയും എടുത്തു. മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഓടയ്ക്കൽ അധ്യക്ഷത വഹിച്ചു. കരിമണ്ണൂർ മണ്ഡലം പ്രസിഡണ്ട് ടി.കെ നാസർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നൈസി ഡെനിൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജോയ് തലയ്ക്കൽ, ജോൺ നെടിയപാല, ജോളി അഗസ്റ്റിൻ, എ.എൻ ദിലീപ് കുമാർ, ബേബി തോമസ്, മനോജ് നോമ്പറ, പി.പി ജോസ്, ബിബിൻ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
രാജീവ്ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
