നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ, ബിജാപ്പൂർ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായൺപൂർ- ബിജാപ്പൂർ അതിർത്തിയിൽ മാവോയിസ്റ്റുകളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു ജില്ലാ റിസർവ് ഗാർഡ് പരിശോധന നടത്തിയത്. ഇതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
