തൊടുപുഴ: സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ മൂന്ന് സെൻട്രലായി നടന്നു വന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. തൊടുപുഴ ഐഎംഎ ബാങ്കിൽ സംഘടിപ്പിച്ച സമാപന സമ്മേളനം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു.


ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സെക്രട്ടറി ഡോക്ടർ വിവേക് അധ്യക്ഷത വഹിച്ചു. പി.എ സലിംകുട്ടി സ്വാഗതം പറഞ്ഞു. പ്രതീക്ഷഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഹണി വി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സുദർശൻ, സിസ്റ്റർ ഡീന ജോർജ്, ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജീവ് എം.എച്ച്, ഫുട്ബോൾ അസോസിയേഷൻ ട്രഷറർ എബ്രഹാം കെ, കൗൺസിലർ സനു കൃഷ്ണൻ, അനന്തു ജോസഫ്, അഭിജിത്ത് കെ.എം, റാഫിയത്ത് നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു, അമൽ വി.ആർ നന്ദി പറഞ്ഞു.