വണ്ണപ്പുറം: കേരളാ കോൺഗ്രസ്സ് വണ്ണപ്പുറം മണ്ഡലം കൺവെൻഷൻ നടന്നു. യോഗത്തിൽ മുതിർന്ന പാർട്ടിപ്രവർത്തകരെയും എസ് എൽസി പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ പർട്ടി പ്രവർത്തകുടെ മക്കളെയും ആദരിച്ചു. പി ജെ ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനംചെയ്തു.
മണ്ഡലംപ്രസിഡന്റ് സണ്ണികളപ്പുര അധ്യക്ഷത വഹിച്ചു. പ്രാൻസീസ് ജോർജ് എം .പി,പാർട്ടി സംസ്ഥാന കോർഡിനേറ്റർഅപുജോൺ ജോസഫ്, പ്രൊഫ: എം.ജെ.ജേക്കബ് ,ഷീലാസ്റ്റീഫൻ,എം മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ,ഷൈനിറെജി,ടോമികാവാലം, ലത്തീഫ് ഇല്ലിക്കൽ എംടിജോണി,എം.ജെ.കുര്യൻ,രാജീവ് ഭാസ്‌കരൻ,ജോൺസ് ജോർജ്, ഷാജി ഉഴുന്നാലിൽ ഷൈനിസന്തോഷ്, റെജിബേബി, പി.എ.ദിവാരൻ, റോയികല്ലയ്ക്കൽ, ഇസബെല്ലാജോഷി, സണ്ണിച്ചൻമുതുപ്ലായ്ക്കൽ, ബെസ്സിഉറുപ്പാട്ട്, അദ്വൈദ്‌ജോർജ്, ജിമ്മി നമ്പ്യാപറമ്പിൽ, ലൈലാരമേശ്, ജോൺസൺ മോളത്ത് എന്നിവർ സംസാരിച്ചു.

4287 കുടിയേറ്റ കർഷകരുടെ കൈവശഭൂമിക്ക് എത്രയും വേഗം പട്ടയം നൽകുക. നാരങ്ങാനത്ത് തൊമ്മൻകുത്ത് സെയ് ന്റ് തോമസ് പള്ളികൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് ജനവാസമേഖലയിലാ ണെന്ന് തൊടുപുഴതഹസീൽദാർറിപ്പോർട്ട് നൽകിയസാഹചര്യത്തിൽ എത്രയുവേഗം കുരിശ് പുനസ്ഥാപിക്കണം. കുരിശ് പിഴുതതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കാൻ സർക്കാർ തയാറാകുക . വണ്ണപ്പുറത്തെ 4005 ഏക്കർഭൂമി വനഭൂമിയാണെന്ന് വാസ്തവവിരുദ്ധറിപ്പോർട്ട്‌നൽകിയറവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിസ്വീകരിക്കാൻ സർക്കാർതയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കൈവശഭൂമിയിലും പട്ടഭൂമിയിലും കർഷകർ നട്ടു പരിപാലിച്ച മരം മുറക്കാൻവനംവകുപ്പ് തടസ്സം നിൽക്കുന്നത് അവസാനിപ്പിക്കാൻ നടപടിവേണമെന്നും സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.