ന്യൂഡൽഹി: നാളെ റായ്‌പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നയിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രതിഷേധം നടക്കുകയാണ്.
ഇതിന്റെ ഭാഗമായി റൺവേ ഉപരോധിച്ചു. വിമാനത്താവളത്തിൽ ഡൽഹി പൊലീസിന്റെ വൻ സംഘമുണ്ട്. തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത് ലഗേജിൽ പ്രശ്നമുണ്ടെന്ന് ആരോപിച്ചാണെന്ന് പവൻ ഖേര അറിയിച്ചു. കൂടാതെ റായ്പൂരിലേക്ക് പോകാനാവില്ലെന്നും ഡൽഹി പൊലീസ് ഡി.സി.പിക്ക് കാണണമെന്നുമായിരുന്നു വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്. തുടർന്ന് കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പവൻ ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് കുറ്റപ്പെടുത്തി രംഗത്ത് വന്നു. ഇതെന്തു നിയമ വ്യവസ്ഥയാണ് പവൻ ഖേര ചോദ്യമുയർത്തി.