തൊടുപുഴ: വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ എം ബാബു മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻ്റ് ജോർജ് അഗസ്റ്റിൻ, ജില്ലാ കമ്മറ്റിയംഗം എ എസ് ഇന്ദിര, അധ്യാപകൻ ബേബി ജോൺ,കുമാരി ബിൻഷ അബുബക്കർ, മാസ്റ്റർ ശ്രാവൺ കെ അരുൺ ,മാസ്റ്റർ ഏബൽ പി അനീഷ്, മാസ്റ്റർ പാർത്ഥിവ് കെ എസ് എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി എൻ ബാലകൃഷ്ണൻ ആചാരി സ്വാഗതവും താലൂക്ക്സെക്രട്ടറി വി.വി ഷാജി കൃതജ്ഞതയും പറഞ്ഞു.