തൊടുപുഴ: പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി ഹെൽത്ത് സ്ക്വാഡ് . തൊടുപുഴ നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി പല സ്ഥാപങ്ങളിലെയും ഭക്ഷണം പാചകം ചെയ്യുന്നവർ ഹെയർ ക്യാപ് ധരിച്ചിട്ടില്ല.
ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിൽ തിയതി കൃത്യമായി രേഖപെടുത്താതെയും അടുക്കളയുടെ പരിസരം വൃത്തിയില്ലാതെയും കാണാൻ കഴിഞ്ഞു.ന്യൂനതകൾ പരിഹരിക്കുന്നതായി നോട്ടീസ് നൽകി നടപടി സ്വീകരിച്ചിട്ടുണ്ട്.
സുനാമി ഇറച്ചി മീറ്റ് സ്റ്റാളുകളിൽ വില്പന നടത്തുന്നുണ്ടോ എന്നറിയുന്നതിനായി മാങ്ങാട്ടുകവല, മുതലക്കോടം എന്നിവിടങ്ങളിലുള്ള സ്റ്റാളുകളിൽ പരിശോധന നടത്തി പഴയ മാംസം പരിശോധനയിൽ കാണാൻ കഴിഞ്ഞിട്ടില്ല.

പരിശോധനയിൽ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ബിജോ മാത്യു, ദേവസേനൻ ജി.എസ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സതീശൻ വി.പി, ദീപ പി.വി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുവാൻ നഗര സഭ ചെയർമാൻ കെ ദീപക് സെക്രട്ടറി ബിജു ജേക്കബ്, എന്നിവർ നിർദ്ദേശം നൽകിയിട്ടുണ്ട്