തൊടുപുഴ : ലോകം ഉറ്റുനോക്കുന്ന മനുഷ്യസ്നേഹിയായ രാഹൂൽ ഗാന്ധിയുടെ ജന്മദിനത്തിൽ ജീവരക്തം മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്ന മഹനീയ കർമ്മം മാതൃകാപരമാണെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു പ്രസ്താപിച്ചു. രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ തുടക്കം കുറിച്ച ഈ പരിപാടി തുടർന്ന് നടത്തുന്നതിന് രക്ത ദാന സേനയ്ക്ക് ജില്ലാ തലത്തിൽ രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ അൽ അസഹർ മെഡിക്കൽ കോളേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ഭാസുരി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ ടി.ജെ. പീറ്റർ, ജോസ് അഗസ്റ്റ്യൻ, എം. എച്ച് സജീവ്, ഷാനുഷാ ഹൂൽ , എബി മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ രക്ത ദാനത്തിനായി സന്നി ഹിതരായിരുന്നു.
രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ രക്ത ദാനവുമായി ഇടുക്കി ഡി.സി.സി
