തൊടുപുഴ: ജെ.സി.ഐ അരിക്കുഴയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് റ്റൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. ജെ.സി.ഐ ഹാളിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ നിർവഹിച്ചു. തുടർന്ന് അവാർഡുകളും കൈമാറി. ജെ.സി.ഐ പ്രസിഡൻ്റ് ഷിജോ ജോയ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ ദാമോദരൻ നമ്പൂതിരി, ജെ.സി.ഐ സെക്രട്ടറി മനു ജയിംസ്, ട്രഷറർ എഡ്വിൻ ജോസ് എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ, ജെ.സി.ഐ അനുമോദിച്ചു
