തൊടുപുഴ: ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജന്മദിനത്തോടനുബന്ധിച്ച് തൊടുപുഴ തൊണ്ടിക്കുഴ സർക്കാർ സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുൻ സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനാധിപത്യ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് സോനു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ഭാരവാഹികളായ കെ.ഒ ജോർജ്, മനോജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. അധ്യാപക പ്രതിനിധി ഷാജി ജോസഫ് സ്വാഗതവും സിയാദ് നന്ദിയും പറഞ്ഞു. ബ്ലാക്ക് ബോർഡുകൾ, കുടിവെള്ള കെറ്റിൽ എന്നിവയാണ് സ്കൂളിന് നൽകിയത്.
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് തൊണ്ടിക്കുഴ സർക്കാർ സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
