പത്തനംതിട്ട: തണ്ണിത്തോട് തീപിടുത്തമുണ്ടായതിനെ തുടർന്ന് 2 കടകൾ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ജെ ആൻ്റ് ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തി നശിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും തീപിടുത്തത്തിൻറെ കാരണം അന്വേഷിക്കണമെന്നും വ‍്യാപാരികൾ ആവശ‍്യപ്പെട്ടു.
പത്തനംതിട്ടയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ കത്തി നശിച്ചു
