തൊടുപുഴ: കരിമണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നടത്തി. റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. വില്ലേജ് ഓഫീസുകളെ ജനാധിപത്യവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി ജനപ്രതിനിധികളെയും എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ഉൾപ്പെടുത്തി വില്ലേജ് തല ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസുകൾക്ക് ഇതിനകം സ്മാർട്ട് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കരിമണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നിസാമോള്‍ ഷാജി, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍, ഗ്രാമപഞ്ചായത്തംഗം ജീസ് ആയത്തുപാടം, തൊടുപുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ ശരത് ചന്ദ്രന്‍ ബോസ്, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.