Timely news thodupuzha

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ഇടുക്കി: പട്ടികവർഗ വികസന വകുപ്പിനു കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലെയും ഇടുക്കിയിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐയിലെ വിദ്യാർഥികൾക്കുമായി കൊച്ചിയിലെ കെ.പി.എം.ജി ഗ്ലോബൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും പട്ടിക വർഗ വികസനവകുപ്പും സംയുക്തമായി നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നാടുകാണി ഗവ. ഐ.ടി.ഐയിൽ നടന്നു.

ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ, ഇടുക്കി ഐ.ടി.ഡി പ്രൊജക്ട് ഓഫീസർ ജി അനിൽകുമാർ, ഐ.ടി.ഐ ട്രെയിനിങ് സൂപ്രണ്ട് റിജുമോൻ എൽ.എസ്, നാടുകാണി ഊരുമൂപ്പൻ ചെല്ലപ്പൻ, ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആനിയമ്മ ഫ്രാൻസിസ്, ഗവ. ഐ.ടി.ഐ നാടുകാണി ഇൻസ്ട്രക്ടർ ഷീൻ പി.കെ എന്നിവർ സംസാരിച്ചു.

കെ.പി.എം.ജി പ്രതിനിധികളായ പ്രദീപ്, ഭരത് രാജ് എന്നിവർ പ്രൊജക്റ്റിനെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ഐ.ടി. ഐയിലെ പരിശീലനാർഥികൾക്കായി സ്പോർട്സ് കിറ്റുകളും കെ.പി.എം.ജി വിതരണം ചെയ്തു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.ടി സ്ഥാപനമായ കെ.പി.എം.ജി ഗ്ലോബൽ സർവീസസ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി 65 ലാപ്ടോപ്പുകളാണ് വിതരണം ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *